വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് ഡി.സി.സി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലാണ് സംഭവം. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം (71) ആണ് ആത്മഹത്യാശ്രമം നടത്തിയത്.
രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സുധീറിൻ്റെ വീട്ടിലെത്തിയ ഇബ്രാഹീം പെട്ടെന്ന് കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളൽ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ALSO READ; മാനസികമായി പീഡിപ്പിച്ചു; പരാതി നൽകി അമ്മ ഓഫീസ് സ്റ്റാഫ് അതുല്യ
വടകര പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടുകളോ വ്യക്തിപരമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഇതിന് പിന്നിലുണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

