സണ്ണി ജോസഫിന് പകരക്കാരൻ ആര്? കെപിസിസി അധ്യക്ഷ പദവിക്കായി നേതാക്കളുടെ ചരടുവലി; മത്സരരംഗത്ത് പത്തോളം പ്രമുഖർ

കെപിസിസി അധ്യക്ഷ പദവിക്കായി നേതാക്കളുടെ ചരട് വലി തുടരുന്നു. ഗ്രൂപ്പുകളുടെ പിന്തുണയോടെയും അല്ലാതെയും അര ഡസനിലധികം നേതാക്കളാണ് പദവിക്കായി നീക്കം നടത്തുന്നത്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, കെ സി ജോസഫ്, വിഎസ് ശിവകുമാർ, മാത്യു കുഴൽനാടൻ എന്നിവരാണ് പദവി ലക്ഷ്യമിട്ട് മുന്നിലുള്ളത്. കൂടാതെ എം കെ രാഘവനും, രാജ്മോഹൻ ഉണ്ണിത്താനും അധ്യക്ഷ പദവിയിൽ എത്താൻ ആഗ്രഹിക്കുന്നവരാണ്.

തർക്കം മുറുകുമ്പോഴും ഹൈക്കമാൻഡ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്നാൽ സണ്ണി ജോസഫിന് പകരം അടിയന്തരമായി പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ഇതിൻറെ ഭാഗമായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. മുൻ കെപിസിസി അധ്യക്ഷൻമാരടക്കമുള്ള നേതാക്കളെ ദീപ ദാസ് മുൻഷി കാണും.

ALSO READ: അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുത്തു

രാഹുൽഗാന്ധി ഈ മാസം പത്തിനെ വിദേശയാത്ര കഴിഞ്ഞ് ദില്ലിയിൽ തിരിച്ചെത്തുകയുള്ളൂ. ഇതിനുശേഷമാകും ദില്ലിയിലെ ചർച്ചകൾ . പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയ ശേഷം കേരളത്തിൽ നേതാക്കളെ വിളിപ്പിക്കും. ദില്ലിയിലെ ചർച്ചയിൽ എഐസിസി സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിൻറെ നിലപാട് നിർണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News