‘സ്വകാര്യ മദ്യരാജാക്കന്മാർക്ക് കേരളത്തിന്റെ വിപണി തുറന്നുകൊടുക്കുകയാണ് വി ഡി സതീശൻ’: കെ എസ് അരുൺകുമാർ

സ്വകാര്യ മദ്യരാജാക്കന്മാർക്ക് കേരളത്തിന്റെ വിപണി തുറന്നുകൊടുക്കുകയാണ് വി.ഡി സതീശനെന്ന് അഡ്വ.കെ എസ് അരുൺകുമാർ. വീര്യംകുറഞ്ഞ മദ്യത്തി​ന്റെ നികുതി കുറയ്ക്കുന്നത് യുവാക്കളെ മദ്യത്തിന് അടിമകളാക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും ഇത് കേരളം സ്വീകരിച്ചുവരുന്ന മദ്യവർജന നയത്തെ തകർക്കുമെന്നുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മന്ത്രിസഭയിലോ എക്സൈസ് വകുപ്പിലോ ചർച്ച ചെയ്യാതെ വി‍ഡി സതീശൻ ഏകപക്ഷീയമായി ഈ തീരുമാനം എടുത്തതിനേയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിന് പിന്നിൽ വലിയ അഴിമതിയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് കെ.എസ്. അരുൺകുമാർ പറഞ്ഞു. ഏതൊക്കെ കമ്പനികളാണ് അപേ​ക്ഷ കൊടുത്തതെന്നും ഏതൊക്കെ കമ്പനി ഇനി കേരളത്തെ ലക്ഷ്യമിട്ട് വരുമെന്നും വരുംദിവസങ്ങളിൽ അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിലവിലുള്ള 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി കുറയ്ക്കാനാണ് ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് മദ്യത്തിന്റെ വില പകുതിയായി കുറഞ്ഞ് സംസ്ഥാനത്തിന് ഭീമമായ വരുമാന നഷ്ടമുണ്ടാകാൻ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിൽ തുടങ്ങി പിന്നീട് വീര്യം കൂടിയ മദ്യത്തിലേക്ക് ആളുകളെത്താൻ ഈ നികുതിയിളവ് കാരണമാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, എൽ‍ഡിഎഫ് സർക്കാരി​ന്റെ കാലത്ത് പരമ്പരാഗത കർഷകരെ സഹായിക്കാനായാണ് മദ്യനയം പ്രഖ്യാപിച്ചതെന്നും അത് വൈൻ നിർമ്മാണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലും 251 ശതമാനത്തിൽ താഴെ നികുതി കുറച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട അപേ​ക്ഷകൾ പരി​ഗണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Also Read: ‘വിമർശനങ്ങളെ ഭയപ്പെടുന്ന രണ്ടുപേരാണ് സതീശനും മോദിയും’; വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുകയാണെന്ന് എം വി ജയരാജൻ

മദ്യനികതിയെക്കുറിച്ചും ബാറുകൾ അനുവദിച്ചതിനെക്കുറിച്ചും സതീശൻ നിയമസഭയിലടക്കം നിരന്തരം നുണകൾ പറയുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അരുൺകുമാർ പറയുന്നു. വിഡി സതീശൻ നിലപാടുകൾ മാറ്റിപ്പറയുന്നതിനേയും അദ്ദേഹം വിമർശിച്ചു.

നികുതിയിളവ് ഫിനാൻസ് ബില്ലി​ൽ വരാതിരിക്കില്ലെന്നും വന്നുകഴിഞ്ഞാൽ ഏതൊരു വൻകിട കമ്പനിയ്ക്കും കോടതിയിൽ പോയി ഉത്തരവ് സമ്പാദിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News