കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്ക്

കാട്ടാക്കട ആമച്ചലിൽ കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കെഎസ്ആർടിസിയുടെ പ്രിയദർശിനി ഓർഡിനറി ബസ് ഒതുക്കി നിർത്തിയിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുക ആയിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പേഴമൂട് വെട്ടിയിൽതടം സ്വദേശിയായ സജീർ (40) നാണ് ഗുരുതര പരിക്കേറ്റത്. അപകടസമയത്ത് ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: വീഴ്ച തുടർന്ന് എൻടിഎ; യുജിസി നെറ്റ് ചോദ്യപേപ്പറിൽ പിഴവുകളെന്ന് ആരോപണം

അതേസമയം, പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവറോ കണ്ടക്ടറോ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News