പാപ്പനംകോട് കെഎസ്ആർടിസി കടമുറിക്കുള്ളിലേക്ക് ഇടിച്ചുകയറിയപകടം; ഡ്രൈവർക്ക് പരുക്ക്

KSRTC ACCIDENT

പാപ്പനംകോട് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കടമുറിക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. പാപ്പനംകോട് ജംഗ്ഷന് സമീപമാണ് ഈ സംഭവം നടന്നത്. അപകടത്തെത്തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

ബസിൽ യാത്രക്കാർ ആരും ഉണ്ടാകാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്‌ടർക്കും ലോട്ടറി വിൽപ്പനക്കാരനും പരുക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ALSO READ: ‘ഇടതു സർക്കാരിന്റെ കാലത്ത് ധനകാര്യ മേഖലയിൽ വളർച്ചയുണ്ടായി എന്ന് മനോരമ പറഞ്ഞത് യുഡിഎഫ് വിശ്വസിക്കുമോ?’; കെ. എൻ. ബാലഗോപാൽ

ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവം നടന്നത് രാവിലെ ആയതുകൊണ്ടും കടയിൽ അധികം ആളില്ലാത്തതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്‌സ് ആണ് പരുക്കേറ്റവരെ പുറത്തെടുത്തത്.

ENGLISH SUMMARY: A KSRTC bus lost control and crashed into a shop near Pappanamcode junction in Thiruvananthapuram. Fire and rescue teams reached the spot and carried out necessary safety measures.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News