
കെഎസ്ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണം കർണ്ണാടക ബസ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈസൂർ ബാംഗ്ലൂർ ഹൈവേയിൽ പഞ്ചറായ ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്നു കർണ്ണാടക ബസിന്റെ ജീവനക്കാരൻ. അതുവഴി വന്ന ലോറി ഇടിക്കുമെന്ന് കരുതി ബസ് ജീവനക്കാരൻ മറുവശത്തേക്ക് ഓടാൻ ശ്രമിച്ചു.
ഇതിനിടയിൽ വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ ഇടിക്കുമെന്ന ഘട്ടത്തിൽ സ്വിഫ്റ്റ് ബസ് ഹൈവേയുടെ ഓരത്തേക്ക് വെട്ടിച്ച് മാറ്റുകയായിരുന്നു. ഡ്രൈവർ കാവനൂർ സ്വദേശി നസീഫ് അവസരോചിതമായി ബസ് വെട്ടിച്ചു മാറ്റിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ENGLISH SUMMARY :
A Karnataka bus driver miraculously escaped death due to the timely intervention of a KSRTC driver. The Karnataka bus employee was trying to change a punctured tire on the Mysore-Bangalore highway. The bus employee, thinking that he would be hit by a lorry coming his way, tried to run to the other side.
Meanwhile, the KSRTC Swift bus that had come in the middle of the road was about to hit the employee, but the Swift bus swerved to the side of the highway. The driver, Nasif, a native of Kavanur, swerved to avoid the bus at the right time, thus averting a major accident. The footage of this has gone viral on social media.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

