
സലീംകുമാറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ ടി കുഞ്ഞിക്കണ്ണൻ. ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ കടന്നുപോയി. നർമം ശരീരഭാഷയായ സലിം കുമാറിന്റെ അപാരമായ അഭിനയശേഷിയുടെ പ്രകടനമായിരുന്നു അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളെന്നും അദ്ദേഹം അനുസ്മരിച്ചു.
ഹാസ്യം മാത്രമല്ല മനുഷ്യാവസ്ഥയുടെ ഏത് സന്ദിഗ്ദ്ധതയും സങ്കടഭാവങ്ങളും ആവിഷ്ക്കരിക്കാൻ തനിക്കാവുമെന്ന് സലിം കുമാർ കാണിച്ചുതരികയായിരുന്നു. അസാമാന്യമായ അഭിനയശേഷികൊണ്ട് സമകാലീന മനുഷ്യ ജീവിതം നേരിടുന്ന ഭയത്തിന്റെയും ഉൽകണ്ഠയുടെയും അരക്ഷിതത്വത്തിന്റെയും സങ്കീർണ്ണ ഭാവങ്ങളെ ആദാമിന്റെ മകനിലെ അബുവെന്ന കഥാപാത്രത്തിലൂടെ സലിംകുമാർ അവതരിപ്പിച്ചു.
Also read: ട്രോളുകളുടേയും മീമുകളുടേയും മണവാളൻ; മായാത്ത ചിരിക്കാലം
മനുഷ്യ മനസുകളെ പിടിച്ചുലക്കുന്ന കഥാപാത്രങ്ങളുടെ വേഷപ്പകർച്ചകളിലൂടെ സലിം കുമാറിലെ പ്രതിഭയെ നാമറിഞ്ഞു….കലാലോകത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കുറിച്ചു. ഇന്നലെ രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സലിം കുമാറിൻ്റെ അന്ത്യം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ സംസ്കാരം നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

