
റോഡരുകില്‍ നില്‍ക്കുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകരെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും. നാട്ടുകല്‍ തള്ളച്ചിറ പള്ളിത്താഴത്ത് പുതിയ മാളിയേക്കല്‍ വീട്ടില്‍ ലീഗ് നേതാവ് ഷിഹാബ് തങ്ങളെ ശിക്ഷിച്ചത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ്ഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ലീഗ് പ്രവര്‍ത്തകയും തച്ചനാട്ടുകര പഞ്ചായത്ത് മെമ്പറായ ആറ്റ ബീവിയുടെ മകനാണ് ഷിഹാബ്. 2016ലാണ് സിപിഐഎം പ്രവര്‍ത്തകരെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here