
പി കെ ശ്രീമതി ടീച്ചർക്കെതിരായ വ്യാജ വാർത്തകളിൽ പ്രതികരിച്ച് ഇടത് നേതാക്കൾ. ഇടതുപക്ഷത്ത് നിൽക്കുന്ന സ്ത്രീകൾക്ക് എതിരെ വ്യാജവാർത്തകൾ നൽകുന്നു എന്നും സത്യത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത കാര്യങ്ങൾ വാർത്തയായി നൽകുന്നു എന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്പറഞ്ഞു. അങ്ങേയറ്റം ആക്ഷേപകരമായ വാർത്തയാണ് നൽകിയത്. എന്തിനുവേണ്ടിയാണ് ഇങ്ങനെയുള്ള വാർത്തകൾ നൽകുന്നത് എന്നും ബോധപൂർവ്വം ചെയ്യുന്ന ഒന്നാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുരംഗത്ത് ഉള്ള സ്ത്രീകളെ അപമാനിക്കുന്നതിന് വേണ്ടിയുള്ള നീക്കം ആണ് ഇത്. ഇത്തരം നീക്കം നടത്തുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഡിവൈഎഫ്ഐ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു.
അങ്ങേയറ്റം വസ്തുത വിരുദ്ധമായ പ്രചരണമാണ് പി കെ ശ്രീമതി ടീച്ചർക്കെതിരെ നടക്കുന്നത് എന്ന് ചിന്ത ജെറോം പ്രതികരിച്ചു. ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അസത്യം സത്യമെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഇത് ആദ്യമായല്ല എന്നും ഇവർ പറഞ്ഞു. ടീച്ചർക്കെതിരെ ഇതിനുമുമ്പും വ്യാജ വാർത്തകൾ നൽകിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഭാഗമായുള്ള സ്ത്രീകളെ ദുർബലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ടീച്ചറുടെ നിയമ പോരാട്ടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നും അതിശക്തമായ പ്രതിഷേധവും പ്രതികരണവും ഉണ്ടാകും എന്നും ചിന്ത പറഞ്ഞു.
ALSO READ: ‘ദില്ലി ചലോ’; സമരത്തിന്റെ ഭാഗമാകാൻ ആയിരം ഡിവൈഎഫ്ഐ പ്രവർത്തകർ ദില്ലിയിലേക്കെന്ന് വി കെ സനോജ്
പി കെ ശ്രീമതി ടീച്ചറിനെതിരായ വ്യാജ പ്രചാരണത്തിൽ ശക്തമായി അപലപിക്കുന്നു എന്ന് സി എസ് സുജാത പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും പൊതു മധ്യത്തിൽ അപമാനിക്കാനുള്ള ചിലരുടെ മനഃപൂർവമായ ശ്രമം ആണ് ഇത്. നിയമപരമായി നേരിടാൻ ആണ് നീക്കം. പി കെ ശ്രീമതിക്ക് പൂർണ പിന്തുണ ഉറപ്പാക്കും എന്നും സുജാത കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

