എഴുത്തുകാരനും കൈരളി ടിവി ഡയറക്ടറുമായ ടി. ആര്‍. അജയന്‍ രചിച്ച ‘ഓര്‍മ്മച്ചിത്രങ്ങള്‍’ പ്രകാശനം ചെയ്തു. ടി.ശിവദാസ് മേനോന്‍, എം.ചന്ദ്രന്‍, കെ.വി.രാമകൃഷ്ണന്‍, റഷീദ് കണിച്ചേരി , പി.കെ.സുധാകരന്‍, എന്‍.രാധാകൃഷ്ണന്‍ നായര്‍, മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, ഷാജി.എന്‍.കരുണ്‍ , ലോഹിതദാസ് , തുടങ്ങിയവരെ കുറിച്ചുള്ള ഓര്‍മച്ചിന്തുകളുടെ സമാഹാരമാണ് ഓര്‍മ്മച്ചിത്രങ്ങള്‍. ഹരിതം ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
കഥാകൃത്ത് വൈശാഖനാണ് ഓര്‍മ്മച്ചിത്രങ്ങള്‍ പ്രകാശനം ചെയ്തത്. സിപിഐഎം പാലക്കാട് ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു പുസ്തകം ഏറ്റുവാങ്ങി. ഓര്‍മ്മച്ചിത്രങ്ങള്‍’ ജീവിതത്തിന്റെ അടിയൊഴുക്കുകള്‍ ഉള്‍കൊള്ളുന്ന ഓര്‍മ്മകളുടെ പാഠപുസ്തകമാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് വൈശാഖന്‍ പറഞ്ഞു.
സ്വരലയ പ്രസിഡന്റ് എന്‍.എന്‍. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. പുകസ പാലക്കാട് ജില്ലാ പ്രസിഡന്റ് ഡോ: സി.പി. ചിത്രഭാനു പുസ്തക പരിചയപ്പെടുത്തി. ടി.ആര്‍.അജയന്‍ മറുമൊഴി പറഞ്ഞു. ഹരിതം ബുക്‌സ് ചീഫ് എഡിറ്റര്‍ പ്രതാപന്‍ തായാട്ട് സ്വാഗതവും, സ്വരലയ ട്രഷറര്‍ പ്രസാദ് മാത്യൂ നന്ദിയും പറഞ്ഞു. സ്വരലയ ഗായകസംഘത്തിലെ 70 ഗായകര്‍ ചേര്‍ന്ന് ആലപിച്ച ‘എന്തരോ മഹാനു ഭാവുലു..’ എന്ന പ്രാരംഭ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

