കോൺഗ്രസ് ധാർമിക ഉത്തരവാദിത്വം പാലിക്കണം; എം വിൻസെന്റിനെതിരെ അതിജീവിതയുടെ പരാതി

survivor-protests-against-m-vincent-candidacy-kovalam-congress

എം വിൻസെന്റ്‌ എംഎൽഎയെ വീണ്ടും മത്സരിപ്പിക്കാനുള്ള കോൺഗ്രസ്‌ തീരുമാനത്തിന്‌ എതിരെ രാഹുൽഗാന്ധിക്ക്‌ പരാതി നൽകി അതിജീവിത. കോൺഗ്രസ്‌ എംഎൽഎയുടെ ക്രൂരതകൾ തന്നെ മാനസികമായും വൈകാരികമായും തകർത്തതായി അതിജീവിതയുടെ പരാതിയിൽ പറയുന്നു. കേസിൽ വിൻസന്റിനെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്‌.

വിഷയം കോടതിയുടെ സജീവപരിഗണനയിലാണ്‌. ബലാത്സംഗം, ആത്മഹത്യാപ്രേരണ, വീട്ടിൽ അതിക്രമിച്ച്‌ കടക്കൽ, സ്‌ത്രീകളുടെ അഭിമാനം തകർക്കൽ തുടങ്ങിയ ഗുരുതരക്കുറ്റങ്ങളാണ്‌ എംഎൽഎയ്‌ക്ക്‌ എതിരെ ചുമത്തിയിട്ടുള്ളത്‌. ജൂൺ ഒമ്പതിനാണ്‌ കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌. സ്‌ത്രീകൾക്ക്‌ എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരെ കർശനനടപടി എടുക്കാൻ കോൺഗ്രസ്‌ പാർടിക്ക്‌ ധാർമികമായ ഉത്തരവാദിത്വമുണ്ട്‌.

Also read : വി ഡി സതീശന്റെ പെരുംനുണകൾ പലവിധം; പ്രതിപക്ഷ നേതാവിന്റെ നുണകൾക്കായി വെബ്സൈറ്റ്

സമാനമായ പരാതികൾ നേരിടുന്ന എൽദോസ്‌ കുന്നപ്പിളി, രാഹുൽമാങ്കൂട്ടത്തിൽ തുടങ്ങിയവരെ വീണ്ടും മത്സരിപ്പിക്കുന്നില്ലെന്ന്‌ വാർത്തകളിൽ നിന്നും അറിഞ്ഞു. തന്റെ കാര്യത്തിലും ഇതേ നിലപാട്‌ തന്നെ പാർടി ഉയർത്തിപ്പിടിക്കേണ്ടതാണ്‌. ഇ‍ൗ സാഹചര്യത്തിൽ, കുറ്റാരോപിതനായ എംഎൽഎയ്‌ക്ക്‌ വീണ്ടും സീറ്റ്‌ അനുവദിക്കരുത്‌. മറ്റ്‌ രാഷ്ട്രീയപദവികളിൽ നിന്നും അദ്ദേഹത്തെ മാറ്റണം. ഇ‍ൗ സാഹചര്യത്തിൽ, രാഷ്ട്രീയ സ്വാധീനങ്ങൾക്ക്‌ വഴങ്ങാതെ എംഎൽഎയ്‌ക്ക്‌ എതിരെ കർശനനടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News