സിപിഐ എം ജനറല്‍ സെക്രട്ടറി ആയ ശേഷം എം.എ ബേബി കൊല്ലത്തെ തന്റെ രാഷ്ട്രീയ ഗുരുക്കന്മാരുടെ കുടുംബാംഗങ്ങളെ സര്‍ന്ദര്‍ശിച്ചു. തനിക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കിയ വിക്രമനെ നേരില്‍ കണ്ട് അദ്ദേഹം അഭിവാദ്യം അര്‍പ്പിച്ചു.
1971ല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടരുമ്പോള്‍ എം.എ ബേബിക്ക് നേത്യത്വത്തിന്റെ സമ്മതത്തോടെ അന്ന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന വിക്രമന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി. വിക്രമന് അത് പറയുമ്പോള്‍ തികഞ്ഞ സoതൃപ്തി.
Also Read : 2 വര്‍ഷം കൊണ്ട് 40 ലക്ഷം യാത്രക്കാര്‍; കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ
വിക്രമന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് തനിക്ക് വഴി കാട്ടിയതെന്ന് എം.എ ബേബിയും നന്ദിയോടെ സ്മരിച്ചു. ഇതിനിടെ തൊഴില്‍ ഉറപ്പ് തൊഴിലാളിയുമായ വാസന്തിയെ ഷാള്‍ അണിയിച്ച് എം.എ ബേബി തന്റെ ആദരം പങ്ക് വെച്ചു.
സിപിഐ എം മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്ന എന്‍.എസ്,മുന്‍ സoസ്ഥാന കമ്മിറ്റി അംഗം എം.കെ. ഭാസ്‌ക്കരന്‍ സി.ഐ.ടി.യു.മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്ന സി പി. ആശാന്‍ പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി മൊയ്ദീന്‍ കുഞ്ഞ് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു. മുന്‍ കൊല്ലം ഈസ്റ്റ് ഏരിയാ സെക്രട്ടറി പ്രസാദിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

