സ്വത്ത് തർക്കം; മലപ്പുറത്ത് സഹോദരനെ അടിച്ചുകൊന്ന് യുവാവ്

മലപ്പുറം കൊണ്ടോട്ടിയിൽ സ്വത്തുത‍ർക്കത്തെ തുട‍ർന്ന് സഹോദരനെ കൊലപ്പെടുത്തി യുവാവ്. മലപ്പുറം കൊണ്ടോട്ടി ഒഴുകൂർ നെരവത്താണ് സംഭവം.

തർക്കത്തെ തുടർന്നുണ്ടായ അടിപ്പിടിയിൽ അനിയന്റെ അടിയേറ്റാണ് ജേഷ്ഠ്യൻ മരിച്ചത്. ഒഴുകൂർ നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

also read; സ്വത്തു തർക്കം; കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ

ചിറ്റങ്ങാടൻ സാജിദ് (49) പൊലീസ് പിടിയിൽ. സഹോദരങ്ങൾ തമ്മിൽ സ്വത്തിനെ ചൊല്ലിയുള്ള വാക്കുതർക്കം രൂക്ഷമാവുകയും തുടർന്ന് അടിപ്പിടിയിൽ കലാശിക്കുകയും ആയിരുന്നു. ഇരുവരും പരസ്പരം കത്തിയെടുത്ത് വീശുകയും ചെയ്തിരുന്നു. തർക്കം രൂക്ഷമായതാണ് കൊലപാതകത്തിൽ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News