
സിനിമാ കണക്ക് പുറത്ത് വിടുന്നതില്‍ ആരും അലോസരപ്പെട്ടിട്ട് കാര്യമില്ലെന്ന് ഫിയോക്. ഊതി വീര്‍പ്പിച്ച കണക്കല്ല, കൃത്യമായ കണക്കാണ് പുറത്ത് വിടുന്നത്. കോടികളുടെ കണക്ക് കേട്ട് തിയേറ്റര്‍ തുടങ്ങുന്നവര്‍ കടക്കെണിയിലായി. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഫിയോക് അധികൃതർ അറിയിച്ചു.
സിനിമാ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള ചര്‍ച്ച തുടരുന്നുണ്ട്. വിജയിച്ച 10 ശതമാനം സിനിമകളല്ല പരാജയപ്പെട്ട 90 ശതമാനം സിനിമകളുടെ നിര്‍മാതാക്കളുടെ അവസ്ഥ കൂടി കാണണം. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുകള്‍ അടക്കം കൃത്യമായാണ് പുറത്തു വിട്ടതെന്ന് നടൻ കുഞ്ചാക്കോ ബോബന് മറുപടിയായി ഫിയോക് ഭാരവാഹികൾ പറഞ്ഞു.
Read Also: ജയലളിത വീണ്ടും മുഖ്യമന്ത്രിയാവാൻ സ്വയം കുരിശിലേറിയ താരം; ഷിഹാന്‍ ഹുസൈനി അന്തരിച്ചു
സിനിമാ കണക്ക് പുറത്ത് വിടരുത് എന്ന് ഫിയോക് ആവശ്യപ്പെടില്ല. കണക്ക് പുറത്തുവിടണം എന്നോ വേണ്ടെന്നോ പറയുന്നില്ല. കണക്ക് മൂടി വയ്ക്കണമെങ്കില്‍ നിര്‍മാതാക്കള്‍ താരസംഘടനയായ എ എം എം എയുമായി ചര്‍ച്ച ചെയ്യട്ടെ. ഫിയോകിന്റെ നിലവിലെ ഭരണസമിതി തന്നെ തുടരുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

