ഉന്നത വിദ്യാഭ്യാസമേഖലയെ പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള മാറ്റങ്ങൾ കൊണ്ടുവന്നു: മന്ത്രി ആർ ബിന്ദു

R bindu

ഉന്നത വിദ്യാഭ്യാസമേഖലയെ പരിഷ്കരിക്കുന്നതിന് വേണ്ടിയുള്ള മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇത്തരം മാറ്റങ്ങൾ രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും നാലുവർഷം ബിരുദ പദ്ധതി മേഖലയെ സമഗ്രമായി മാറ്റിയെന്നും മന്ത്രി പറഞ്ഞു.

ഇത്തരം മാറ്റങ്ങളെ ഉൾക്കൊള്ളുന്ന തരത്തിൽ സർവ്വകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ദശാബ്ദങ്ങൾക്കു മുൻപ് തയ്യാറാക്കിയ സർവകലാശാല നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും പൊതു സർവകലാശാലകളെ ശക്തിപ്പെടുത്തുകയാണ് ഭേദഗതിയുടെ ലക്ഷ്യമെന്നും സർവ്വകലാശാല ഭേദഗതി ബിൽ ചർച്ചിയിൽ മന്ത്രി പറഞ്ഞു.

ALSO READ; കേരള സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; സഭയിൽ നടന്നത് വിശദമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും

അതേസമയം കേരള സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. പൊതു സർവകലാശാല പുതിയ കാലത്തിൻറെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കിയെന്നും ഇതിനുശേഷമാണ് സ്വകാര്യ സർവകലാശാലകൾ കൊണ്ടുവരുന്നെതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞുഉമ്മൻചാണ്ടി ഗവൺമെന്റിന്റെ കാലത്ത് നടന്നത് ലേലം വിളിയാണെന്നും യാതൊരു ബില്ലും നിയമസഭയ്ക്ക് മുന്നിൽ കൊണ്ടുവന്നില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News