ജയിലിൽ മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസിക അസ്വാസ്ഥ്യം

കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ യൂട്യൂബർ മണവാളൻ പിടിയിലായിരുന്നു . അറസ്റ്റ് ചെയ്ത് ജയിലിൽ ആയ മണവാളന്റെ മുടി അധികൃതർ മുറിച്ചു . ജയിൽ ചട്ടപ്രകാരമാണ് മുടി മുറിച്ചത് ഏന്നാൽ മുടി മുറിച്ചതിന് പിന്നാലെ ഇയാൾ മാനസിക അസ്വസ്ഥ്യം കാണിച്ചിരുന്നു. ഇതിന് പിന്നാലെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രേവേശിപ്പിച്ചു .

ഏപ്രില്‍ 19നു തൃശ്ശൂര്‍ പൂരദിവസം കേരള വര്‍മ്മ കോളജിന് സമീപം വിദ്യാര്‍ഥികളെ വണ്ടികയറ്റിക്കൊല്ലാന്‍ ഇയാൾ ശ്രമിച്ചിരുന്നു. പിന്നീട് ഒളിവിൽ പോയ മണവാളനെ 10 മാസത്തിനു ശേഷമാണു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കുടകില്‍ നിന്ന് ആണ് പിടികൂടിയത്.

also read: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി, കലിതീരാതെ മൃതദേഹം കുക്കറില്‍ വേവിച്ച് ഭര്‍ത്താവ്; നടുക്കുന്ന സംഭവം ആന്ധ്രയില്‍

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ് മണവാളൻ എന്നാണ് അറിയപ്പെടുന്നത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ ആണ് ഇയാൾ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News