മസ്തിഷ്ക ജ്വരം: സെൻ്റ് പോൾ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു; ആരോഗ്യ വകുപ്പ് സ്കൂളിൽ പരിശോധന നടത്തി

school closed

എറണാകുളം കളശ്ശേരിയിൽ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സെൻ്റ് പോൾ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി. രണ്ടു കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ പരിശോധന നടത്തി. കളമശേരി സെൻ്റ് പോൾസ് സ്കൂളിലെ ഒന്നിലും രണ്ടിലും പഠിക്കുന്ന രണ്ടു കുട്ടികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചത്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരമാണ് സ്കൂൾ അടച്ചതെന്നും തുടർന്നുള്ള കാര്യങ്ങളും വകുപ്പ് നിർദ്ദേശിക്കുന്ന പ്രകാരം തന്നെ ആയിരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ സുനിത ബിനു സാമുവൽ പറഞ്ഞു.

also read; കേന്ദ്ര കടൽ മണൽ ഖനന നയം; ബിജെപി രാജ്യത്തെ സർവനാശത്തിലേക്ക് നയിക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി

വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ എത്തി പരിശോധന നടത്തി. കുടിവെള്ളത്തിൻ്റെ സാമ്പിളും ശേഖരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളമശ്ശേരി നഗരസഭാ ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ നൗഷാദ് പറഞ്ഞു. ശനിയാഴ്ച മുതലാണ് കുട്ടികൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. സ്കൂളിലെ 2 വിദ്യാർഥികൾക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

കടുത്ത പനി, തലവേദന, ഛർദ്ദി മുതലായ ലക്ഷണങ്ങളോടെ അഞ്ച് വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ടുപേർക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്കാണ് പകർച്ചവ്യാധി പിടിപെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങളോടെ മൂന്നു കുട്ടികൾ കൂടി ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News