നിലവിൽ താൻ പന്ത് തട്ടുന്ന അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് യൂറോപ്പിൽ നിന്നുള്ള ഒരു കിടിലൻ താരത്തെ എത്തിക്കാൻ ലയണൽ മെസി ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് മെസി യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയത്. തരാം ഇന്റർ മിയാമിയിൽ എത്തിയതിന് ശേഷം ഒരുപിടി സഹതാരങ്ങളും ക്ലബ്ബിലേക്ക് എത്തിയിരുന്നു. ലൂയിസ് സുവാരസ്, ജോർഡി ആൽബ സെർജിയോ ബുസ്ക്വെറ്റ്സ് തുടങ്ങിയവരായിരുന്നു ഇത്. നിലവിൽ കിടിലൻ സ്ക്വാഡാണ് ഇന്‍റർ മയാമിക്കുള്ളത്.
ALSO READ: ചാമ്പ്യൻസ് ലീഗ്: ആഴ്സണലിനെ മടയിൽ കയറി തകർത്ത് പി എസ് ജി
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, മെസി ക്രൊയേഷ്യയുടെ ഇതിഹാസ താരം ലൂക്ക മോഡ്രിച്ചിനെ മിയാമിയിൽ എത്തിക്കാൻ താത്പര്യം കാണിക്കുന്നു എന്നാണ്. മെസി വർഷങ്ങളോളം പന്ത് തട്ടിയ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബാഴ്സിലോണയുടെ ആജന്മ ശത്രുക്കൾ എന്ന് കണക്കാക്കപ്പെടുന്ന റയൽ മാഡ്രിഡിലെ കളിക്കാരനാണ് മോഡ്രിച്.39 കഴിഞ്ഞ താരം റയൽ വിടാനൊരുങ്ങവേയാണ് ഇങ്ങനെയൊരു വർത്തയെന്നതും ശ്രദ്ധേയം. പ്രായം നാൽപ്പതിലേക്ക് കടക്കുന്ന അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം മേജർ ലീഗ് സോക്കറാകാൻ സാധ്യത ഏറെയാണ്.
2012 മുതൽ റയൽ മഡ്രിഡിനായി കളിക്കുന്ന ലൂക്ക മോഡ്രിച്ചിന് 2025 ജൂൺ 30 വരെയാണ് ക്ലബ്ബുമായി കരാറുള്ളത്. ഈ സീസണിൽ വളരെ കുറഞ്ഞ സമയം മാത്രം കളിച്ച താരം സമ്മറിൽ ടീം വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇന്‍റർ മയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമിനും മോഡ്രിച്ചിനെ ടീമിലേക്ക് കൊണ്ടു വരാൻ ആഗ്രഹമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

