തൃശൂര്‍ പൂരം ഭംഗിയായി നടത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരടക്കം മുന്നൊരുക്കങ്ങ‍ള്‍ നടത്തി: മന്ത്രി വി എൻ വാസവൻ

VN-VASAVAN

തൃശൂര്‍ പൂരം ഭംഗിയായി നടത്തുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോര്‍പ്പറേഷനും ചേര്‍ന്ന് മുന്നൊരുക്കം നടത്തിയിയെന്ന് മന്ത്രി വി എൻ വാസവൻ. തീരുമാനങ്ങൾ എത്രത്തോളമെത്തി എന്ന് പരിശോധിച്ചുവെന്നും പൂരത്തിന്റെ വിജയത്തിനായി 4000 പൊലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനകേന്ദ്രങ്ങളിലെല്ലാം പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരായിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കുക. എക്സൈസിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നന്നായി നടക്കുന്നുവെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ALSO READ: സ്കൂൾ വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചു; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ പരാതി

കെ.എസ്.ആര്‍.ടി.സിയില്‍ ജില്ലയില്‍ 50ലേറെ ഫാസ്റ്റ് പാസഞ്ചറും നിരവധി ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തും. വൈദ്യുതി വിച്ഛേദനം ഒഴിവാക്കാൻ കെ.എസ്.ഇ.ബിയോടും കോര്‍പ്പറേഷനോടും പൂരം ദിവസം ദേശീയ പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിച്ച് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ നാഷ്ണല്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

ഇതിനൊപ്പം ആവശ്യമായ വെറ്റിനറി സംഘവും നാട്ടാന പരിപാലന സംഘവും ഉണ്ടാവും. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ഫയര്‍ഫോഴ്സിന്റെ പുരുഷ-സ്ത്രീ ടീമുകളെ പ്രത്യേകമായി തന്നെ വിന്യസിപ്പിക്കുമെന്നും വലിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാവശ്യമായ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News