പിന്തുണച്ച് ഹസ്സനും, ബിഷപ്പിന്റെ ബിജെപി അനുകൂല നിലപാടിന് കോൺഗ്രസിൽ പിന്തുണയേറുന്നു

തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ. തലശ്ശേരി ബിഷപ്പ് പ്രകടിപ്പിച്ചത് കർഷകരുടെ വികാരമെന്നും ബിഷപ്പിന്റെ വികാരം തങ്ങൾ മാനിക്കുന്നുവെന്നും എം എം ഹസ്സൻ പറഞ്ഞു.

ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ബിഷപ്പ് പറഞ്ഞത് മലയോര കര്‍ഷകരുടെ വികാരമാണെന്നും അദ്ദേഹം അതൊരു ആവേശത്തില്‍ പറഞ്ഞതാകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം തള്ളാനും കൊള്ളാനുമില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നും പക്ഷേ താനാണ് ഇത് പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കപ്പെടുമായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News