മുനമ്പത്ത് കമ്മീഷന്‍ റിപ്പോർട്ട് അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും; അവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും മന്ത്രി പി രാജീവ്

p-rajeev-munambam

ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി മുനമ്പത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. മന്ത്രിസഭയുടെ മുമ്പാകെ എത്തിയതിനു ശേഷമേ ഇത് സംബന്ധിച്ച് മറ്റു കാര്യങ്ങളിലേക്ക് പോകാന്‍ കഴിയൂ. അവിടെ താമസിക്കുന്നവരെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കണം. ഭാവിയില്‍ അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാന്‍ പാടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് സർക്കാരിന് മുന്നിലുണ്ട്. അത് സർക്കാർ പരിശോധിക്കും. നടപടിക്രമങ്ങളുടെ ഭാഗമായി തുടര്‍നടപടികള്‍ സ്വീകരിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: എന്റെ പാർട്ടിയുടെ ഉൽപന്നമാണ് ഞാൻ, നേതാവായി വന്നപ്പോൾ പാർട്ടിയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിച്ചു: മുഖ്യമന്ത്രി

നിലമ്പൂരിൽ ഉചിതമായ സ്ഥാനാര്‍ഥിയെ കൃത്യസമയത്ത് പ്രഖ്യാപിക്കും. ഇടതുമുന്നണിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജനങ്ങളുടെ മുന്നില്‍ ഏറ്റവും സമ്മതനായിട്ടുള്ള സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാന്‍ കഴിയും. തര്‍ക്കങ്ങളും കാര്യങ്ങളുമായി യു ഡി എഫ് പോവുകയാണ്. എൽ ഡി എഫ് തെരഞ്ഞെടുപ്പിന് സജ്ജമായെന്നും നല്ല രീതിയില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News