
വഖഫ് ഭൂമിക്കേസില്‍ കക്ഷിചേരാനുളള മുനമ്പം നിവാസികളുടെ ഹര്‍ജിയില്‍ ഈ മാസം ഏഴിന് പറയും. കോഴിക്കോട് വഖഫ് ട്രിബ്യൂണലാണ് കേസ് പരിഗണിച്ചത്. വഖഫ് ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കക്ഷിചേരാന്‍ മുനമ്പം നിവാസികള്‍ അപേക്ഷ നല്‍കിയിരുന്നത്.
തങ്ങളുടെ വാദം കേട്ട ശേഷം മാത്രമേ, കേസില്‍ അന്തിമ വിധി പ്രസ്താവിക്കാന്‍ പാടുള്ളൂ എന്നാണ് മുനമ്പം നിവാസികളുടെ ആവശ്യം. എന്നാല്‍, നിലവിലെ ഹര്‍ജിയില്‍ കക്ഷിചേരാതെ പ്രത്യേക ഹര്‍ജി നല്‍കണമെന്നാണ് മറുഭാഗത്തിന്റെ ആവശ്യം. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍, വഖഫ് ബോര്‍ഡ്, സിദിഖ് സേഠിന്റെ കുടുംബം തുടങ്ങിയവരുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു.
Read Also: പ്രതിമാസ കളക്ഷനിൽ ഒരുവർഷത്തിനിടെ കോടികളുടെ വർധനവുമായി കെഎസ്‌ആർടിസി
അതേസമയം, മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ ആവശ്യം ആവര്‍ത്തിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുന്നത് അപ്പീലിലെ തീരുമാനത്തിന് വിധേയമാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അപ്പീലിലെ തീരുമാനത്തിന് വിധേയമായി മാത്രമേ നടപടി എടുക്കൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നാളെ വാദം കേള്‍ക്കും.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here