ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിൽ സമാജങ്ങൾക്കുള്ള പങ്ക് അതുല്യം: മുരുകൻ കാട്ടാക്കട

murukan kattakkada

ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിൽ മലയാളി സമാജങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണെന്ന് മുരുകൻ കാട്ടാക്കട. മുംബൈയിൽ എയ്‌മ മഹാരാഷ്ട്രയുടെ സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട. എയ്‌മ ദേശീയ അധ്യക്ഷൻ ഗോകുലം ഗോപാലൻ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. മലയാള ഭാഷ നിലനിർത്തേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു.

ഭാഷയും സംസ്കാരവും പരിപോഷിപ്പിക്കുന്നതിൽ മറുനാട്ടിലെ മലയാളി സംഘടനകളുടെ പങ്ക് വളരെ വലുതാണെന്നും കാട്ടാക്കട ചൂണ്ടിക്കാട്ടി. നവി മുംബൈയിൽ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട ഘടകം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ കവി.

ALSO READ; ‘ഹരിയ്ക്കാം ലഹരിയെ, ഹരിതാഭമാക്കാം ജീവിതം’; ലഹരിവിരുദ്ധ പ്രചാരണവുമായി പാലക്കാട് പ്രവാസി സെന്റര്‍

എയ്‌മ ദേശീയ അധ്യക്ഷൻ ഗോകുലം ഗോപാലൻ അടക്കം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എയ്‌മ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മറുനാടുകളിൽ തിരക്കിട്ട ജീവിതങ്ങൾക്കിടയിലും ജന്മനാടിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നും അവരെയാണ് എയ്‌മ പ്രതിനിധീകരിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. കരുതലും കാരുണ്യവും ചേർത്ത് പിടിക്കുന്ന കൂട്ടായ്മയാണ് എയ്‌മയെന്നും ദേശീയ അധ്യക്ഷൻ വ്യക്തമാക്കി.

സജി എബ്രഹാം രചിച്ച ‘ബോംബെ -ചരിത്രവും വർത്തമാനവും’ എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും ചടങ്ങിൽ നടന്നു. എൻബിഎസ് ചെയർമാനും, സാഹിത്യകാരനുമായ പി.കെ. ഹരികുമാർ പുസ്തക പരിചയം നടത്തി. മഹാരാഷ്ട്ര പ്രസിഡന്റ് ടിഎ ഖാലിദ്, സെക്രട്ടറി കെ നടരാജൻ, ജ്യോതിന്ദ്രൻ മുണ്ടക്കൽ, ബാബു പണിക്കർ, കെആർ മനോജ്, അനിത പാലേരി, ബിനു ദിവാകരൻ, ഉപേന്ദ്ര മേനോൻ, തുടങ്ങിയവർ സംസാരിച്ചു. മുംബൈയിലെ മലയാളി പ്രതിഭകൾ അവതരിപ്പിച്ച കേരളീയ കലകളും അരങ്ങേറി. അലോഷി ആദത്തിന്റെ ഗസൽ പരിപാടിയോടെ ചടങ്ങുകൾക്ക് പരിസമാപ്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News