മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് അംഗം കോടികള്‍ തട്ടിയെന്ന് പരാതി. മക്കരപറമ്പ് ഡിവിഷന്‍ മുസ്ലീം ലീഗ് അംഗം ടിപി ഹാരിസിന് എതിരെയാണ് പണം നഷ്ടപ്പെട്ടവര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ പേരില്‍ ലാഭം വാഗ്ദാനം ചെയ്ത് ആണ് തട്ടിപ്പ് നടത്തിയത്. ജില്ലാ പഞ്ചായത്തിലെ പര്‍ച്ചേസ് കമ്മിറ്റി അംഗമാണെന്ന് പ്രചരിപ്പിച്ച ഹാരിസ്, ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ക്ഷേമ പദ്ധതികളായ മുച്ചക്ര വാഹനങ്ങള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, സോളാര്‍ ഇന്‍സ്റ്റലേഷന്‍, വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പുകള്‍ എന്നിവ താന്‍ പരിചയമുള്ള ഏജന്‍സികള്‍ വഴിയാണ് വാങ്ങുന്നതെന്നും ഇതിലെ ലാഭവിഹിതം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയവരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. പിന്നാലെ ടി പി ഹാരിസ് ഒളിവില്‍ പോയി. 25 കോടിയില്‍ അധികം രൂപ നഷ്ടമായന്ന് നിക്ഷേപകര്‍ പറയുന്നു. 200 ലധികം പേരാണ് തട്ടിപ്പിന് ഇരയായത്. ഇരകള്‍ പാര്‍ട്ടിയില്‍ നല്‍കിയ പരാതിയില്‍ മുസ്ലിംലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ടി പി ഹാരിസിനെ പുറത്താക്കിയിരുന്നു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് ടി പി ഹാരിസ്.
News Summary: Investment fraud by a district panchayat member in Malappuram. Investors have filed a complaint with the Malappuram SP. The complaint is against Makkaraparamba Division Muslim League member TP Harris.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

