ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം. പാണക്കാട് വെച്ചാണ് യോഗം നടക്കുക. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സാദിഖലി ശിഹാബ് തങ്ങൾ യോഗം വിളിച്ചത്.
യോഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച്ച ചർച്ച ചെയ്യും. കൂടാതെ, സ്റ്റാഫ് നിയമനം, പിഎം ശ്രീ അടക്കമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. വിവാദം ഒഴിവാക്കാൻ പണക്കാട് ചായ സൽക്കാരം എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്.
Also: ഇന്റർനെറ്റും വാർത്താവിനിമയ സേവനങ്ങളും മുടക്കി; തിരുവനന്തപുരത്തെ വലച്ച് കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികൾ
സ്റ്റാഫ് നിയമനങ്ങളിൽ ലീഗ് മന്ത്രിമാർ തന്നിഷ്ടം കാണിക്കുന്നതായും പാർട്ടിയുടേയോ പോഷകസംഘടനകളുടേയോ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

