പുലിപ്പല്ല് വിഷയം: ‘എന്തിനാണ് വേടനെ അറസ്റ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണം’: ഗോവിന്ദന്‍ മാസ്റ്റര്‍

പുലിപ്പല്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തിനാണ് വേടനെ അറസ്റ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതില്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലും തര്‍ക്കമില്ലെന്നും ആ ചെറുപ്പക്കാരന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

പുലിപ്പല്ലുമായി ബന്ധപ്പെട്ട വസ്തുത എന്താണ് എന്നത് വേടന്‍ പറഞ്ഞിട്ടുണ്ട്. വേടനൊപ്പമാണ് എന്ന് വനംമന്ത്രിയും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി കൃത്യമായ നിലപാട് കേസില്‍ സ്വീകരിച്ചു. പുലിപ്പല്ലുമായി ബന്ധപ്പെട്ട് ആ ചെറുപ്പക്കാരനോട് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ലെന്നും, ആരാണ് തെറ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Also Read : ‘വിഴിഞ്ഞത്ത് കണ്ടത് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്ന മനോഹരമായ കാഴ്ച, സാധാരണക്കാരുടെ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം’: മന്ത്രി വി എന്‍ വാസവന്‍

കഞ്ചാവ് കേസില്‍ എനിക്ക് തെറ്റുപറ്റി എന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചെറിയ അളവ് കഞ്ചാവ് ആണ് ഉണ്ടായിരുന്നത്. അതില്‍ കൃത്യമായ നടപടിയെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read :വേടന്റെ പുലിപ്പല്ല് കേസ്: ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News