നൈസമോളെ കേരളം മറക്കാനിടയില്ല. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ നാളുകളിലാണ് അവളെ മലയാളികൾ ആദ്യം കണ്ടത്. ഉറ്റവരെയെല്ലാം ഉരുളെടുത്തപ്പോൾ നൈസയും ഉമ്മ ജസീലയും മാത്രം ബാക്കിയായി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ നൈസയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അവളെ താലോലിച്ച് ഫോട്ടോയെടുത്ത് മടങ്ങി. ആ ഫോട്ടോകൾ പിന്നീട് വൈറലുമായി.
പിന്നീട് മറ്റൊരു ഫോട്ടോ വൈറലായി. നൈസ മോളെ മടിയിലിരുത്തി ലാളിക്കുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ. വേദി ടൗൺഷിപ്പിന്റെ ഉദ്ഘാടനം. ടൗൺഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കളിലൊരാളായിരുന്നു 4 വയസുകാരിയായ നൈസ.
ALSO READ: വി ഡി സതീശന് സുപ്രീംകോടതിയേക്കാൾ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാഗേഷ്
ആ രണ്ട് ഫോട്ടോകൾ കൃത്യമായി പറയുന്നുണ്ട് എല്ലാം. ഒരാൾ ഫോട്ടോഷൂട്ട് നടത്തി പോയി കൈമലർത്തിയപ്പോൾ മറ്റൊരാൾ സർവവും നഷ്ടമായ മനുഷ്യരെ ചേർത്തുപിടിച്ചു. അവരുടെ പുനഃരധിവാസത്തിനായി സാധ്യമായതെല്ലാം ചെയ്തു. ഇന്നിതാ നൈസമോൾ അവളുടെ പുതിയ വീട്ടിൽ താമസം തുടങ്ങിയിരിക്കുന്നു. ഇടത് സർക്കാരിൻ്റെ ഇച്ഛാശക്തിയിൽ ടൗൺഷിപ്പിൽ പ്രിയപ്പെട്ടവർക്ക് വീടുകൾ യാഥാർത്ഥ്യമായിരിക്കുന്നു.
ഇന്നായിരുന്നു നൈസമോളുടെ അടക്കം വീട്ടിൽ കൂടൽ. സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ചൂരൽമല ലോക്കൽ സെക്രട്ടറി ബൈജു എന്നിവരെല്ലാം ചടങ്ങിൽ പങ്കെടുത്തു. ദുരന്തമുണ്ടായ ഘട്ടത്തിൽ ഫോട്ടോഷൂട്ടിനായി പ്രധാനമന്ത്രി കൈകളിലെടുത്ത അതേ നൈസ മോൾക്ക് തണലൊരുങ്ങി. വാഗ്ദാനങ്ങൾക്കപ്പുറം കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിച്ചത് ആ കുഞ്ഞിനോടുൾപ്പെടെ കാണിച്ച അനീതിയാണ്. എല്ലാ അവഗണനകളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് ഇടതുക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയിലാണ് നൈസ മോൾ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർക്ക് വീടൊരുങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

