ഇന്ത്യൻ ചരിത്രത്തിൽ ദേശീയതയെ സംരക്ഷിച്ചത് ആർ എസ് എസ് ആണെന്ന് നരേന്ദ്ര മോദി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ആർ എസ് എസുമായി ബന്ധം ശക്തിപ്പെടുത്താനുള്ള നരേന്ദ്ര മോദിയുടെ നീക്കം.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവർക്കൊപ്പമെത്തിയ മോദി ആർഎസ്എസ് സ്ഥാപക നേതാവ് ഹെഡ് ഗേവരിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യൻ ചരിത്രത്തിൽ ദേശീയതയെ സംരക്ഷിച്ചത് ആർ എസ് എസ് ആണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആർഎസ്എസിനെ വാനോളം പ്രകീർത്തിച്ചാണ് മോദി മടങ്ങിയത്.
ALSO READ: തിരുവനന്തപുരത്ത് കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്
അതേസമയം മോദിയുടെ നാഗ്പൂർ സന്ദർശനം ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കി. ആർഎസ്എസും ബിജെപിയും തമ്മിലുള്ള സ്വര ചേർച്ചകൾ പരിഹരിക്കാനുള്ള സന്ദർശനമാണെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ അടക്കം തിരിച്ചടി നേരിട്ടത് ആർഎസ്എസിന്റെ സഹായം ലഭിക്കാത്തത് കൊണ്ടാണെന്ന വിലയിരുത്തൽ ബിജെപിക്കുണ്ടായിരുന്നു . അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ ആർഎസ്എസുമായുള്ള കൂട്ടു കെട്ടിന് മോദി ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ബില്ലുകളിൽ
ആർഎസ്എസ് അജണ്ട നടപ്പാക്കി പ്രീതിപ്പെടുത്തുകയാണ് നരേന്ദ്രമോദി. ആർഎസ്എസിന്റെ 100-ാം വാർഷികത്തിലുള്ള സന്ദർശനത്തിലൂടെ ബിജെപിയും ആർ എസ് എസ്സും തമ്മിലുള്ള ബന്ധം കെട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

