നസ്ലൻ തരം​ഗം, ബോക്സോഫീസിൽ തിളങ്ങി ‘മോളിവുഡ് ടൈംസ്’; ഇതുവരെ നേടിയത് എത്ര?

Mollywood Times box office collection

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് നസ്ലൻ. താരം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മോളിവുഡ് ടൈംസ് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ഈ ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്തത്.

രണ്ടാഴ്ച പിന്നിടുമ്പോഴും തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഡാർക്ക്-കോമഡി ജോണറിൽ ഒരുക്കിയ മോളിവുഡ് ടൈംസ്, റിലീസ് ചെയ്ത ആദ്യ 10 ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 15 മുതൽ 17 കോടി വരെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. മികച്ച തുടക്കം തന്നെയാണ് സിനിമയ്ക്ക് ലഭിച്ചത്.

ALSO READ: ആളുകൾ തിങ്ങിനിറഞ്ഞ മാളിൽ രശ്മികയ്ക്ക് സംരക്ഷണമൊരുക്കി കൃതി സനോൺ, വീഡിയോ വൈറൽ

ഒരു സിനിമാ മോഹിയുടെ യാത്രകളാണ് സിനിമ അനാവരണം ചെയ്യുന്നത്. ഇതുവരെ ആരും പറയാത്ത കഥയാണ് മോളിവുഡ് ടൈംസ് പറയുന്നതെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. നസ്ലന്റെ പ്രകടനവും കൈയടി നേടുന്നു. പ്രേക്ഷക – നിരൂപക പ്രശംയേറ്റുവാങ്ങിയ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News