ദില്ലിയില്‍ കെട്ടിടം തകര്‍ന്ന് വീണ് 3 പേര്‍ക്ക് ദാരുണാന്ത്യം. ദില്ലി ദരിയാഗഞ്ചിലാണ് അപകടം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
ഉച്ചയ്ക്ക് 12.14 നാണ് തകർച്ചയെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ദില്ലി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് നാല് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. മൂന്ന് നില കെട്ടിടമാണ് തകർന്നുവീണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | Delhi | Three people dead in a building collapse incident under the Daryaganj Police Station limits; NDRF personnel conduct search and rescue operation at the incident site pic.twitter.com/k1VOgexXVW
— ANI (@ANI) August 20, 2025
മരിച്ചവരുടെ മൃതദേഹങ്ങൾ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് കൂട്ടിച്ചേർത്തു. ദില്ലി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) ഉൾപ്പെടെയുള്ള അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വസ്തുതകൾ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

