ഇന്ത്യ-യുഎസ് വ്യാപാര കരാർ: “അമേരിക്കൻ നയങ്ങൾ തുറന്ന് എതിർക്കണം; ഇന്ത്യയുടെ ആഭ്യന്തര താൽപര്യങ്ങൾ സംരക്ഷിക്കണം”; എ വിജയരാഘവൻ

a vijayaraghavan

ചുങ്കം എന്ന ആയുധം ഉപയോഗിച്ച് തങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ഇത്തരം അമേരിക്കൻ നയങ്ങൾ തുറന്ന് എതിർക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കരാറുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര താൽപര്യങ്ങൾ സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ അടക്കമുള്ളവർ തയ്യാറാകണം. ഇതുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയോടെ ഇടപെടൽ നടത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അങ്കലാപ്പിലായി പാലക്കാട് ഡിസിസി; രാഹുൽ പാലക്കാട് വരുന്നതിൽ ഡിസിസിയിൽ അവ്യക്തത

അതേസമയം രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം പ്രതികരണം രേഖപ്പെടുത്തി. എൽഡിഎഫ് നേതാക്കൾക്കെതിരെ വരുന്ന ആരോപണങ്ങളും രാഹുലുമായി ബന്ധപ്പെട്ട വിഷയങ്ങളും ഒരേ സ്വഭാവമുള്ള കേസുകളല്ല. രാഹുലിന്റേത് എല്ലാ പരിധിയും മറികടന്നുള്ള ഗുരുതരമായ വിഷയങ്ങളാണ്. ഇങ്ങനെ ഒരു പെരുമാറ്റം നമ്മൾ ആഗ്രഹിക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

ALSO READ: കള്ളവണ്ടി കയറിയാൽ ഉടനെ പണി കിട്ടും: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാൻ പ്രത്യേക പരിശോധനാ സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News