കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് ദുർഗ് സെഷൻസ് കോടതി

chhattisgarh nun arrest

ഛത്തീസ്ഗഢിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാൻ അധികാരം ഇല്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കാതായതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടി വരും. കഴിഞ്ഞ അഞ്ചു ദിവസമായി ഇവർ ജയിലിൽ കഴിയുകയാണ്.

അതേസമയം, കോടതിക്ക് മുന്നിൽ ജയ് ശ്രീറാം വിളിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്രം​ഗ്ദൾ പ്രവർത്തകർ കോടതിക്ക് മുമ്പിൽ പ്രതിഷേധവുമായി എത്തിയിരുന്നു. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ബജ്രം​ഗ്ദൾ സംഘം എത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത പ്രവർത്തകർ ഉൾപ്പടെ എത്തിയിരുന്നു. ജാമ്യാപേക്ഷ കോടതി പരിഗണിക്കില്ല എന്നറിഞ്ഞതോടെ ജയ് ശ്രീറാം വിളികളോടെ ഇവർ ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News