ധര്‍മസ്ഥലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വാര്‍ത്താ ചിത്രീകരണത്തിനിടെ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയായിരുന്നു. യുട്യൂബ് ചാനൽ ജീവനക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്ക് പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
യുണൈറ്റഡ് മീഡിയ യുട്യൂബ് ചാനലിലെ അഭിഷേക്, കുഡ്‌ല റാം പേജ് യുട്യൂബ് ചാനലിലെ അജയ്, സഞ്ചാരി സ്റ്റുഡിയോ യുട്യൂബ് ചാനലിലെ സന്തോഷ് തുടങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണയുണ്ടായത്. ക്യാമറ അടക്കം നശിപ്പിച്ചിട്ടുണ്ട്.
Read Also: ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍; ഉള്‍കാട്ടില്‍ നിന്ന് വീണ്ടും അസ്ഥികള്‍ കണ്ടെത്തി
2012-ല്‍ കൊല്ലപ്പെട്ട സൗജന്യയുടെ വീട്ടിലേക്ക് പോകുന്ന പാങ്കളം റോഡില്‍ വെച്ചായിരുന്നു ബുധനാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. അന്‍പതോളം പേര്‍ വരുന്ന സംഘം സംഘടിച്ചെത്തി ആക്രമണമഴിച്ചു വിടുകയായിരുന്നു.
അതിനിടെ, ധര്‍മസ്ഥലയില്‍ പുതിയ സ്‌പോട്ടുകളിലേക്ക് അന്വേഷണസംഘം പരിശോധന വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തായാണ് 14ാമത്തെ പോയിന്റ് അടയാളപ്പെടുത്തി പരിശോധിച്ചത്. ഇവിടെ നിന്ന് തെളിവുകളൊന്നും കണ്ടെത്താനായില്ല.
സാക്ഷി ചൂണ്ടിക്കാണിച്ച 13 സ്‌പോട്ടിലെയും പരിശോധന പൂര്‍ത്തിയാക്കിയാണ് പതിനാലാമതായി പുതിയ സ്‌പോട്ട് അടയാളപ്പെടുത്തി അന്വേഷണസംഘം പരിശോധന തുടങ്ങിയത്. തിങ്കളാഴ്ച നിരവധി അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തി 11A സ്‌പോട്ടിന് അടുത്തായാണ് പതിനാലാമത്തെ സ്‌പോട്ട് അടയാളപ്പെടുത്തിത്. ഇവിടെ നടത്തിയ പരിശോധനയില്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

