തൊഴിലാളികളുമായി പോയ ബസ് ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി രണ്ടുപേർ വെന്തു മരിച്ചു: 5 പേർ ​ഗുരതരാവസ്ഥയിൽ, സംഭവം ജയ്പൂരിൽ

Jaipur

രാജസ്ഥാനിലെ ജയ്പൂരിൽ തൊഴിലാളികളുമായി പോയ ബസ് വൈദ്യുതി ലൈനിൽ തട്ടി തീപിടുത്തം. അപകടത്തിൽ അച്ഛനും മകളും ഉൾപ്പടെ 2 പേർ വെന്തുമരിച്ചു. ബസിലുണ്ടായിരുന്ന 5 പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി.

ഇഷ്ടികക്കളത്തിലെ ജോലിയ്ക്കായി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുമെത്തിയ 10ഓളം തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. മനോഹർപുരിലാണ് ദാരുണമായ ഈ സംഭവമുണ്ടായത്. 11,000 കിലോവോൾട്ടിന്റെ വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ വൈദ്യുതാഘാതമാണ് ഈ അപകടത്തിന്റെ പ്രധാന കാരണം.

ALSO READ: വിമാനത്തിന് തൊട്ടരികെ ബസിന് തീപിടിച്ചു; സംഭവം ദില്ലി വിമാനത്താവളത്തില്‍ | വീഡിയോ

നസീം, മകൾ സാഹിനം എന്നിവരാണ് തീപിടുത്തത്തിൽ മരിച്ചത്. കൊള്ളാവുന്നതിലും അധികം ആളുകൾ ബസിലുണ്ടായിരുന്നു എന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു. ബസിന്റെ മുകളിൽ അമിതമായി ലഗേജുകൾ കയറ്റിയിട്ടുണ്ടായിരുന്നു. ഇത് ഹൈടെൻഷൻ ലൈനിൽ തട്ടി ലൈൻ പൊട്ടി. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അ​ഗ്നിരക്ഷാ സംഘം എത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തിയ നിലയിലായിരുന്നു.

ബസിലുണ്ടായിരുന്ന 25 പേരെ രക്ഷിക്കാനായി എന്നാണ് റിപ്പോർട്ട്. വാഹനത്തിനുള്ളിൽ ധാരാളം എൽപിജി സിലിണ്ടറുകൾ ഉണ്ടായിരുന്നതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായും അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News