കാറിലിരുന്ന് സ്ത്രീകള്‍ക്ക് ‘ഫ്ലൈയിങ് കിസ്’ നൽകി യുവാവ്; തൂക്കിയെടുത്ത് പൊലീസ്

man blows flying kisses arrested

കാറിലിരുന്ന് സ്ത്രീകള്‍ക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ച യുവാവിനെ പിടികൂടി പൊലീസ്. ഉത്തർപ്രദേശ് നോയിഡയിലെ പാർത്ഥല പാലത്തിലാണ് സംഭവം. മറ്റൊരു കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീകൾക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ചുവന്ന എംജി ഹെക്ടർ എസ്‌യുവിയുടെ ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ഒരാൾ, തൊട്ടടുത്തുള്ള കാറിലുള്ള സ്ത്രീകൾക്ക് ഫ്ലൈയിംഗ് കിസ്സുകൾ നൽകുന്നതായി കാണാം. തുടർന്ന് ഇയാള്‍ അവർക്ക് നേരെ കൈവീശുകയും ക്യാമറയിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നുമുണ്ട്.

ALSO READ: ഓൺലൈൻ ചൂതാട്ടം വഴി പണം കളഞ്ഞു; ഒൻപത് വർഷം പ്രണയിച്ച് വിവാഹം ചെയ്ത ഭർത്താവിനെ കൊന്ന് ഭാര്യയും കുടുംബവും

പിൻസീറ്റിൽ മറ്റൊരാളും ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇവർ സ്ത്രീകളെ വളരെ നേരം പിന്തുടർന്നതായും റിപ്പോർട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തി, യുവാക്കളെ പിടികൂടിയത്. നോയിഡ സെക്ടർ 135 നിവാസികളാണ് ഇവർ. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News