മോദിയുടെ ബിരുദം പുറത്ത് വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി; വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് തള്ളി

Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ദില്ലി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ജസ്റ്റിസ് സച്ചിന്‍ ദത്തയാണ് ഉത്തരവ് പ്രസ്താവിച്ചത്. 1978-ല്‍ ബിഎ പ്രോഗ്രാം പാസായ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ച സിഐസിയുടെ ഉത്തരവിനെതിരെ 2017-ല്‍ ദില്ലി സര്‍വകലാശാല ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരീക്ഷ പാസായി എന്നാണ് ബിജെപി പറയുന്നത്.

Also Read : ‘ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാൻ’, ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് പുറത്ത് നോക്കണം’; വിവാദ പരാമര്‍ശവുമായി അനുരാഗ് ഠാക്കൂര്‍

വിദ്യാർത്ഥികളുടെ ബിരുദങ്ങളുടെയും മാർക്ക് ഷീറ്റുകളുടെയും വിശദാംശങ്ങൾ “വിശ്വാസ്യത”യുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അവ വ്യക്തിഗത വിവരങ്ങളാണെന്നും സർവകലാശാലയെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. 1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് മോദിക്ക് ബിഎ ബിരുദവും 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദവും നൽകിയതായായുമാണ് ബിജെപിയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News