ഭീഷണിപ്പെടുത്തി, മർദ്ദിച്ചു; ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് പെൺകുട്ടികൾ

ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ പെൺകുട്ടി പരാതി നൽകിയെങ്കിലും നാരായൺപൂർ പൊലീസ് സ്വീകരിച്ചില്ല. സംഭവസ്ഥലം ദുർഗ് പരിധിയിൽ ആണെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ ആയി പരാതി നൽകുമെന്ന് പെൺകുട്ടികൾ അറിയിച്ചിട്ടുണ്ട്. ജ്യോതി ശർമ, കണ്ടാലറിയാവുന്ന ബജ്രഗദൾ പ്രവർത്തകർ എന്നിവർക്കെതിരെയാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.

ALSO READ: ‘കൃത്യ സമയത്ത് അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു’; പാംപ്ലാനിയ്ക്ക് മറുപടിയുമായി വി കെ സനോജ്

കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നീണ്ട ഒൻപത് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇന്ന് കന്യാസ്ത്രീകൾ പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News