ജെ എന്‍ യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്: ജനറല്‍ സീറ്റുകളില്‍ ഇടതുപക്ഷം മുന്നില്‍

jnu

ജെ എന്‍ യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജനറല്‍ സീറ്റുകളില്‍ ഇടതുപക്ഷമാണ് മുന്നിലുള്ളത്. വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ഥി ഗോപിക 1984 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നുണ്ട്. പ്രസിഡൻ്റ് സ്ഥാനാര്‍ഥിയായ അതിഥി 1274 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.ജോയിൻ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡാനിഷ് 1347 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. അന്തിമഫലം ഉടൻ തന്നെ പുറത്തുവരും.

അതേസമയം, മലയാളി വിദ്യാർഥിനി ഇടത് സഖ്യത്തിൻ്റെ വൈസ്‌ പ്രസിഡൻ്റ് സ്ഥാനാർഥി കെ ഗോപിക ബാബു 2023–24 കാലയളവിലെ ജെ എൻ യു വിദ്യാർഥി യൂണിയനിൽ ക‍ൗൺസിലറായിരുന്നു.

ALSO READ: ‘സംസ്കൃതം അറിയാത്ത ‘ എന്ന വിശേഷണം മായാത്ത മുദ്രപോലെ എന്നിൽ പതിപ്പിക്കപ്പെട്ടു: വൈകാരിക പോസ്റ്റുമായി കേരള സര്‍വകലാശാലയില്‍ ഡീനിനാൽ ജാതിവിവേചനം നേരിട്ട ഗവേഷകവിദ്യാർഥി

എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌ തുടങ്ങിയ സംഘടനകൾ സഖ്യമായാണ് മത്സരം. പ്രസിഡൻ്റ്, വൈസ്‌ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ജോയിൻ്റ് സെക്രട്ടറി എന്നീ പോസ്റ്റുകളുൾപ്പെടുന്നതാണ്‌ സെൻട്രൽ പാനൽ. വൈകിട്ട് 5: 30 വരെ നടക്കുന്ന വോട്ടെടുപ്പിൽ 9020 വിദ്യാർത്ഥികൾ വോട്ട് രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News