
രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും താല്പര്യങ്ങളുടെ യഥാർത്ഥ സംരക്ഷകർ സിപിഐഎമ്മും ഇടതുപക്ഷവും ആണെന്ന് എം എ ബേബി. പശ്ചിമബംഗാളിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. ആർഎസ്എസും ബിജെപിയും മതവിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നു. വർഗീയവിദ്വേഷം പ്രചരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.ഹരിയാനയിൽ സംഘടിപ്പിച്ച പാർട്ടി സംസ്ഥാനതല കൺവെൻഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ താൽപര്യങ്ങളുടെ യഥാർത്ഥ സംരക്ഷകർ സിപിഐഎമ്മും ഇടതുപക്ഷവുമാണ്. ജനങ്ങളുടെ വിഷയങ്ങളിൽ ചെങ്കൊടിയുയർത്തി കൂടുതൽ പോരാട്ടങ്ങൾ നയിക്കേണ്ടതുണ്ട്. ഹരിയാനയിലെ മാതറാം കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച പാർട്ടി സംസ്ഥാനതല കൺവെൻഷനെ അഭിസംബോധന ചെയ്യെവെയാണ് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുടെ പരാമർശം. പഹൽഗാമിലെ സുരക്ഷാ വീഴ്ചയിലും, പശ്ചിമബംഗാളിലെ ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങളിലും കേന്ദ്രസർക്കാരിനെ എം എ ബേബി രൂക്ഷമായി വിമർശിച്ചു. ജനങ്ങളുടെ മതവിശ്വാസത്തെ വർഗീയ വിദ്വേഷം പ്രചാരിപ്പിക്കാനുള്ള മാർഗ്ഗമായി ബിജെപി ഉപയോഗിക്കുകയാണ്. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ – വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തണം: മന്ത്രി വി. ശിവൻകുട്ടി
ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ ബിജെപിയുടെ പാവയെപോലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി. ഗസായിലെയും പലസ്തീൻ ജനതയ്ക്ക് നേരെയുള്ള തുടർച്ചയായ ആക്രമണത്തെയും സംസ്ഥാനതല കൺവെൻഷൻ അപലപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

