മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്‍റെ രാജിയിൽ വെളിപ്പെടുത്തലുമായി ആർ എസ് എസ് സൈദ്ധാന്തികൻ. ഭരണകക്ഷിക്ക് ചേരാത്ത പ്രവർത്തി ചെയ്തതിനാലാണ് ധൻഖറിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ആർ എസ് എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ചില വിഷയങ്ങളിൽ കേന്ദ്രസർക്കാരുമായി ധൻഖറിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഭരണകക്ഷിക്ക് സ്ഥാനമൊഴിയാൻ നിർദ്ദേശം നൽകാനുള്ള അവകാശമുണ്ടെന്നും എസ് ഗുരുമൂർത്തി പറഞ്ഞു.
ധൻഖറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ഉണ്ടായിരുന്നതായും ഗുരുമൂർത്തി വെളിപ്പെടുത്തി. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. അനാരോഗ്യത്തെ തുടർന്നാണ് ധർഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതെന്ന ബി ജെ പിയുടെ വാദത്തെ പൊളിക്കുന്നതാണ് ആർ എസ് എസ് നേതാവിന്റെ വെളിപ്പെടുത്തൽ.
News summary: RSS ideologue S Gurumurthy has revealed that former Vice President Jagdeep Dhankhar was compelled to resign due to actions that were not aligned with the interests of the ruling party.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

