കേന്ദ്രത്തിന്റെ വിവാദ നിയമഭേദഗതി ബില്ല് ജനാധിപത്യത്തെ തകർക്കാനുള്ള നീക്കം, പല്ലും നഖവും ഉപയോഗിച്ച് എതിർക്കും’: ഡോ. ജോൺ ബ്രിട്ടാസ് എം പി

dr-john-brittas-mp

കേന്ദ്ര സർക്കാരിന്റെ നിയമഭേദഗതി ജനാധിപത്യത്തെ തകർക്കാനുള്ള നീക്കമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ബില്ലിൻ്റെ യാഥാർത്ഥ്യ ഉദ്ദേശം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുകയാണ്. കേന്ദ്ര ഏജൻസികൾ ഇപ്പോൾതന്നെ പ്രതിപക്ഷങ്ങളെ വേട്ടയാടാൻ തുനിഞ്ഞിറങ്ങിയ കാലഘട്ടമാണ്. ഈ ഭേദഗതി ബിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Also read: ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസ്: പി കെ ബുജൈറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

ഗവർണർമാരെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ സംസ്ഥാനങ്ങൾ അസ്ഥിരപ്പെടുത്തുന്ന നിക്കങ്ങൾക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. ജനാധിപത്യത്തിൽ സംശുദ്ധി കൊണ്ടുവരാൻ എന്ന പേരിൽ വളരെ മാരകമായ ബിൽ കൊണ്ടുവരുന്നു. ഭേദഗതിയെ അതിശക്തമായ എതിർക്കും. ജനാധിപത്യത്തെ തകർക്കാനുള്ള ബില്ലാണിത്. പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News