വെള്ളച്ചാട്ടത്തിൽ റീൽ ചിത്രീകരണം; ഒഡീഷയിൽ ഒഴുക്കിൽപ്പെട്ട് യൂട്യൂബറെ കാണാതായി

youtuber waterfall

ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യൂട്യൂബറെ കാണാതായി. ബെർഹാംപുർ സ്വദേശിയായ സാഗർ(22) ടുഡുവാണ് ഒഴുക്കിൽപ്പെട്ടതെന്ന് ആണ് റിപ്പോർട്ടുകൾ. കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുവാവ് അപകടത്തിൽ പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഉച്ചകഴിഞ്ഞ് ഡ്രോൺ ക്യാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിൽ റീലുകൾ റെക്കോർഡുചെയ്യുന്നതിനിടെയാണ് സംഭവം. തന്റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദസഞ്ചാര സ്ഥലങ്ങളുടെ വീഡിയോകൾ റെക്കോർഡു ചെയ്യാൻ സുഹൃത്ത് അഭിജിത് ബെഹേരയ്‌ക്കൊപ്പം കോരാപുട്ട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: തലയിൽ കുത്തിക്കയറിയ കത്തിയുമായി കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ; വൈറലായി ചൈനയിൽ നിന്നുള്ള വീഡിയോ

കോരാപുട്ടിലെ ലാംതപുട്ട് പ്രദേശത്ത് കനത്ത മഴയെത്തുടർന്ന് മച്ചകുണ്ഡ അണക്കെട്ട് അധികൃതർ അണക്കെട്ടിന്റെ താഴ്‌വരയിൽ താമസിക്കുന്നവരെ അറിയിച്ച ശേഷം വെള്ളം തുറന്നു വിട്ടിരുന്നു. ഈ സമയം ഒരു പാറയിൽ നിൽക്കുകയായിരുന്നു സാഗർ. വെള്ളച്ചാട്ടത്തിലെ ഒഴുക്ക് പെട്ടെന്ന് ഉയർന്നതിനെ തുടർന്ന് സാഗർ കുടുങ്ങി. കനത്ത വെള്ളച്ചാട്ടത്തിൽ യൂട്യൂബർക്ക് പാറയിൽ കൂടുതൽ നേരം ബാലൻസ് നിലനിർത്താൻ കഴിഞ്ഞില്ല, തുടർന്ന് ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു.

ചില വിനോദസഞ്ചാരികളും നാട്ടുകാരും അയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് മച്ച്കുണ്ട പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യൂട്യൂബർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News