പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും മലമ്പുഴ ജില്ലാ ജയിലിലേക്ക് മാറ്റും. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ നൽകിയ അപേക്ഷ ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 7 മണിയോടെ ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയ്യൂർ ജയിലിലേക്ക് മാറ്റും. ഒരു ദിവസം മുമ്പാണ് നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമര റിമാൻഡിലായത്.
14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി കോടതിയിൽ ജഡ്ജി എ ഇന്ദുചൂഡനു മുന്നിൽ നിന്നത്. താൻ എല്ലാം ചെയ്തത് ഒറ്റക്കാണെന്നും എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്നും പ്രതി ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. കൃത്യം നടത്താനായി ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊടുവാൾ വാങ്ങിയിരുന്നു. പൂർവ്വവൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രം പറയുന്നു. പോത്തുണ്ടി ബോയണ്‍ കോളനി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് പ്രതി ചെന്താമര കൊലപാതകം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

