എസ് എഫ് ഐ ഓയ്ക്ക് നൽകിയ മൊഴി സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം: ടി വീണ

T Veena

എസ് എഫ് ഐ ഓയ്ക്ക് നൽകിയ മൊഴി സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് ടി. വീണ. സിഎംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന് വീണ മൊ‍ഴി നൽകി എന്നാണ് ഒരു വിഭാഗം മാധ്യമങ്ങൾ വാർത്ത നൽകിയത്. പ്രചരിക്കുന്ന തരത്തിലെ മൊഴി താൻ നൽകിയിട്ടില്ലെന്നും വീണ വ്യക്തമാക്കി. ചില പാർട്ടി ഓഫീസുകളിൽ നിന്നും തയ്യാറാക്കിയതാണ് വാർത്തയായി പുറത്ത് വരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

സിഎംആർഎല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം താൻ കൈപ്പറ്റിയെന്ന് എസ് എഫ് ഐ ഓയ്ക്ക് മൊ‍ഴി നൽകി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണ് വീണ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും താൻ നൽകിയിട്ടില്ല. താൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്.

Also Read: ‘തുക വക മാറ്റി ചെലവഴിക്കേണ്ട കാര്യം സർക്കാരിനില്ല’; കേര പദ്ധതിക്കായുള്ള ലോക ബാങ്ക് വായ്പയുനമായി ബന്ധപ്പെട്ട വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സി എം ആർ എല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ലെന്നും വീണ അടിവരയിട്ടു വ്യക്തമാക്കുന്നു. വീണയോട് താൻ സംസാരിച്ചെന്നും, അത്തരം ഒരു മൊ‍ഴി അവർ നൽകിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. ചില പാർട്ടി ഓഫീസുകളിൽ നിന്നും തയ്യാറാക്കിയതാണ് വാർത്തയായി പുറത്ത് വരുന്നതെന്ന് മന്ത്രി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News