
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിക്കേണ്ടത് കോൺഗ്രസ് എന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജ. രാഹുലിനെതിരായ പരാതിയിൽ കഴമ്പ് ഉള്ളത് കൊണ്ടാണല്ലോ നടപടി എടുത്തത് എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് അവർ പ്രതികരിച്ചു.
രാഹുലിനെ തിരിച്ചു കൊണ്ടുവരാൻ കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽ മത്സരമാണെന്നും, രാഹുലിനെ സസ്‌പെൻഡു ചെയ്ത നടപടി കണ്ണിൽ പൊടിയിടാനാണെന്നും ആനി രാജ വ്യക്തമാക്കി. രാഹുലിനെതിരെ കേസെടുത്ത പശ്ചാത്തലത്തിൽ എംഎൽഎ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.
ALSO READ : രാഹുലിനെതിരെ ആഞ്ഞടിച്ച് ഡി വൈഎഫ്ഐ നേതാവ് എ കെ ഷാനിബിന്റെ ഫേസ്ബുക് പോസ്റ്റ്
രാഹുലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുലിന്റെ ശബ്ദ രേഖയാണ് ഇപ്പോൾ വന്നിരിക്കുന്നത്. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ ഒളിവിലാണ്. രാഹുലിനെതിരായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്ന് ആനി രാജ മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. രാഹുലിനെതിരായി വെളിപ്പെടുത്തലുകൾ പുറത്തു വന്നപ്പോഴായിരുന്നു ആനി രാജയുടെ ആരോപണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

