
കോടിക്കണക്കിന് ജനങ്ങളുടെ ഇഷ്ട ദൈവമായ അയ്യപ്പനെ അവഹേളിക്കുന്ന പാരഡി പുറത്തിറക്കിയ കോൺഗ്രസിനെയും അതേറ്റുപാടിയ മനോരമയെയും വിമർശിച്ച് സിപിഐഎം കോട്ടയം ഡിസി മെംബറും, കോട്ടയം സിഐറ്റിയുവിന്റെ വൈസ് പ്രസിഡന്റുമായ കെ അനിൽ കുമാർ.
മനോരമ പുരത്തിറക്കിയ പാരഡി പോലെ സി പി എം കാർ ഒരു തെരഞ്ഞെടുപ്പു പാരഡിഗാനം ഇറക്കിയാൽ മനോരമ എന്തൊക്കെ എഴുതുമായിരുന്നു എന്നായിരുന്നു എന്നാണ് കെ അനിൽ കുമാർ ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. ഭക്തരെ വെല്ലുവിളിച്ച് പിണറായി നേരിട്ട് പാട്ടെഴുതിച്ചു എന്നോ, അല്ലെങ്കിൽ അയ്യപ്പസ്വാമിയേ അവഹേളിച്ച കാർട്ടൂൺ മുതൽ പലതും ചെയ്ത് കൂട്ടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോൺഗ്രസാണെങ്കിൽ അതേറ്റുപാടാനും മനോരമയ്ക്ക് മടി ഉണ്ടാകില്ല. സ്വർണ്ണം കട്ടവരെ കോൺഗ്രസിനറിയില്ലേ, ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ നിൽക്കുന്ന ചിത്രം കണ്ടില്ലെ എന്നും, പോറ്റിയെ വളർത്തിയവർ കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ അല്ലെയെന്നും കെ അനിൽ കുമാർ കൂട്ടിച്ചേർത്തു. ഇടത്പക്ഷം ഇതിന് മറുപടി എഴുതി ശത്രുക്കൾക്ക് വളം നൽകരുത് എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. പോറ്റിപ്പാട്ടെഴുതിയ നാദാപുരം ചാലപ്പുറം സ്വദേശി പി കുഞ്ഞബ്ദുള്ളയെക്കുറിച്ച് മനോരമ വാർത്തയാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

