
ഇന്റർനാഷനൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ 2024-25 വർഷത്തെ കോ-ഓപ്പറേറ്റീവ് ഗ്ലോബൽ എക്സലൻസ് അവാർഡ് എൻ എസ് സഹകരണ ആശുപത്രിക്ക്.ശ്രീലങ്കയിൽ നടന്നുവരുന്ന ഇന്റർനാഷനൽ കോ-ഓപ്പറേറ്റീവ് അലയൻസ് ജനറൽ അസംബ്ലിയിൽ ഐ സി എ സെൻട്രൽ പ്രസിഡന്റ് ഏറിയൽ ഗുവാർട്ടോ,ഏഷ്യ-പസഫിക് റീജിയണൽ പ്രസിഡന്റ് ഡോ.ചന്ദ്രപൽസിംഗ്,ജൂറി ചെയർമാൻ എച്ച് കെ മിശ്ര എന്നിവർ ചേർന്നാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഏഷ്യ-പസഫിക് രാജ്യങ്ങളിലെ 51 രാജ്യങ്ങളിൽ നിന്നുള്ള 57 നോമിനേഷനുകളിൽ നിന്നാണ് എൻ എസ് ആശുപത്രി ലോകത്തെ ഏറ്റവും മികച്ച സഹകരണ സംഘമായി തെരഞ്ഞെടുക്കപ്പെട്ടത്.ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു സഹകരണ സംഘത്തിന് ഗ്ലോബൽ എക്സലൻസ് അവാർഡ് ലഭിക്കുന്നത്. സഹകരണമേഖലയിലെ ഓസ്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്ലോബൽ അവാർഡ് ലോകത്ത് ഒരു ആശുപത്രി സഹകരണ സംഘത്തിന് ലഭിക്കുന്നതും ഇതാദ്യം .
ALSO READ : രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റു ചെയ്യാൻ എഡിജിപിയുടെ നിർദേശം
കൊളംബോയിലെ പതിനേഴാമത് ജനറൽ അസംബ്ലിയിൽ നടന്ന ചടങ്ങിൽ എൻ എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ ഐ സി എ സെൻട്രൽ പ്രസിഡന്റ് ഏരിയൽ ഗുവാർട്ടോ, ഏഷ്യ-പസഫിക് റീജിയണൽ പ്രസിഡന്റ് ഡോ.ചന്ദ്രപാൽ സിങ് എന്നിവരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.അസംബ്ലി 28 നു സമാപിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

