കന്യാകുമാരി ജില്ലയിലെ മുട്ടം കടല്‍പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ തമ്മിൽ സംഘർഷം. സര്‍ക്കാര്‍ നിരോധിച്ച വല ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വടിയുമായി ബോട്ടില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ മുട്ടം കടല്‍പ്രദേശത്ത് സര്‍ക്കാര്‍ നിരോധിച്ച വല ഉപയോഗിച്ച്, കടിയപട്ടണം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നതായി ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഇതിനെ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ എതിര്‍ത്തു.
ALSO READ; ബെംഗളൂരുവിൽ നാല് നില കെട്ടിടത്തിൽ തീപിടിത്തം; രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം
ഈ സാഹചര്യത്തില്‍, ഇന്ന് രാവിലെ, മുട്ടം കടല്‍പ്രദേശത്ത് സര്‍ക്കാര്‍ നിരോധിച്ച വല ഉപയോഗിച്ച് പൈപ്പ് ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തിയവരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ വടിയുമായി ബോട്ടില്‍ പോയി ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
news summary: Two people were injured in a clash between fishermen in Kanyakumari after they used nets banned by the government.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

