വനിതാ ടി20 ലോകകപ്പ് രണ്ടാം സെമി: ഷാര്‍ജയില്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലാന്‍ഡ്

വനിതാ ടി20 ലോകകപ്പ് രണ്ടാം സെമിയില്‍ ന്യൂസിലാന്‍ഡിന് ടോസ്സ്. ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് 4.3 ഓവര്‍ പിന്നിട്ടപ്പോള്‍ 20 റണ്‍സെടുത്തു. സൂസി ബാറ്റിസും ജോര്‍ജിയ പ്ലിമ്മറുമാണ് ഓപണ്‍ ചെയ്തത്.

Also Read: അര്‍ധ സെഞ്ചുറിയുമായി രോഹിതും കോലിയും സര്‍ഫറാസും; ഇന്ത്യ പൊരുതുന്നു

ഷാര്‍ജയില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസാണ് എതിരാളി. ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമില്ല. വെസ്റ്റിന്‍ഡീസിന്റെ പരിചയ സമ്പന്ന സ്റ്റഫാനീ ടെയ്‌ലറിന് പകരം ചെദീന്‍ നേഷനാണ് ടീമില്‍.

ടെയ്‌ലറിന് കാല്‍മുട്ടിന് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയിരുന്നു. ഇന്നത്തെ മത്സരത്തിലെ വിജയികളാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News