നെയ്യാറ്റിന്‍കരയിൽ കോടതിമുറിയില്‍ നില്‍പ്പ് ശിക്ഷ; വനിതാ ഡഫേദാര്‍ കുഴഞ്ഞുവീണ സംഭവത്തില്‍ വ്യാപക പ്രതിഷേധം

manjeri

നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജീവ് ജയരാജ് കോടതിമുറിയില്‍ നില്‍പ്പ് ശിക്ഷ നല്‍കിയ വനിതാ ഡഫേദാര്‍ കുഴഞ്ഞുവീണ സംഭവത്തില്‍ വ്യാപക പ്രതിഷേധം. തലയ്ക്കു പരിക്കേറ്റ ജീവനക്കാരിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ദാസ്യവേല പുനസ്ഥാപിക്കാനുള്ള നീക്കം ചെറുക്കമെന്ന് കേരള എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ഡഫേദാറായ വനിതാ ജീവനക്കാരിയോട് ഏതുസമയത്തും ഔദ്യോഗിക യൂണിഫോം ധരിച്ച് കോടതിയില്‍ നില്‍ക്കണമെന്ന് നെയ്യാറ്റികര അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാജീവ് ജയരാജ് പറഞ്ഞുവെന്നാണ് ആരോപണം. മണിക്കൂറുകളോളം കോടതി മുറിയില്‍ നില്‍ക്കേണ്ടിവന്ന ആനി പ്രമീള എന്ന വനിത ഡഫേദാര്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് ബോധരഹിതയായി കോടതി മുറിയില്‍ തലയിടിച്ച് വീണു. ഉടനെ സഹപ്രവര്‍ത്തകര്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.കോടതി നടപടികള്‍ ആരംഭിച്ച് കുറച്ചു കഴിഞ്ഞതോടെ ഇവര്‍ തലകറങ്ങിവീഴുകയായിരുന്നു.

ALSO READ: പദവി ഏറ്റെടുക്കാൻ താല്പര്യമില്ല; കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് മിനി കാപ്പൻ

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വിഷയത്തില്‍ കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ കോടിതിക്ക് പുറത്ത് ജീവനക്കാര്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നല്‍കുമെന്നും കേരള എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം വി ശശിധരന്‍ പ്രസ്താവനയില്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News